2070ല്‍ എഴുതപ്പെട്ട ഒരു കത്ത്




.........ഇത് രണ്ടായിരത്തി എഴുപതാമാണ്ട്‌.എനിക്ക് 50 വയസ്സ് പിന്നിട്ടതേയുള്ളൂ.പക്ഷെ എന്‍റെ ശരീരം 85 വയസ്സുകാരന്റെത്‌ പോലെയാണ്.ഞാന്‍ ഗുരുതരമായ വൃക്ക രോഗങ്ങളുടെ ഒരു ഇരയാണ്.കാരണം ഞാന്‍ ആവശ്യത്തിന്‍ വെള്ളം കുടിക്കാറില്ല.
എനിക്കിനി ജീവിക്കാന്‍ ആയുസ്സ് ബാക്കിയില്ലേ എന്നോര്‍ത്ത് ഞാന്‍ ആശങ്കപ്പെടുന്നു.സമൂഹത്തിലെ വൃദ്ധരില്‍ ഒരാളാണ് ഞാന്‍.
എനിക്ക് അഞ്ചു വയ്സ്സായിരുന്ന കാലം ഞാന്‍ ഓര്‍ക്കുന്നു.
അന്ന് കാര്യങ്ങളെല്ലാം വ്യത്യസ്തമായിരുന്നു.അന്ന് ചുറ്റുവട്ടങ്ങളില്‍ ധാരാളം മരങ്ങളുണ്ടായിരുന്നു,വീടുകളില്‍ സുന്ദരമായ ഉദ്യാനങ്ങളുണ്ടായിരുന്നു,അരമണിക്കൂര്‍ വരെ ഞാന്‍ ഷവറില്‍ നിന്നും കുളി ആസ്വദിക്കാറുണ്ടായിരുന്നു.
ഇന്ന് ഞങ്ങള്‍ മിനറല്‍ ഓയിലില്‍ മുക്കിയ ടവ്വല്‍ കൊണ്ട് ശരീരം വൃത്തിയാക്കുന്നു.
മുന്‍പ്‌ സ്ത്രീകള്‍ക്ക്‌ സുന്ദരമായ മുടിയുണ്ടായിരുന്നു.ഇന്ന് ഞങ്ങള്‍ തല വൃത്തിയായി സൂക്ഷിക്കാന്‍ തലമുടി ഷേവ് ചെയ്യുന്നു.
മുന്‍പ്‌ എന്‍റെ പിതാവ് ഹോസില്‍ നിന്നും വരുന്ന വെള്ളം കൊണ്ട് കാറു കഴുകുമായിരുന്നു.
വെള്ളം അങ്ങനെ കളയാം എന്ന് എന്‍റെ  മകന്‍ ഇന്ന് വിശ്വസിക്കുന്നില്ല.
ഞാന്‍ ഓര്‍ക്കുന്നു.പണ്ട് വെള്ളത്തെ സംരക്ഷിക്കാന്‍ മുന്നറിയിപ്പുകള്‍ റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും സംപ്രേഷണം ചെയ്തിരുന്നു.അവകളെ ഞങ്ങളാരും ശ്രദ്ധിച്ചില്ല.വെള്ളം എന്നെന്നേക്കും ഉള്ളതാണെന്ന് ഞങ്ങള്‍ കരുതി.
ഇന്ന് ഭൂമിയിലുള്ള ജലാശയങ്ങള്‍ ഒന്നുകില്‍ വറ്റുകയോ അല്ലെങ്കില്‍ മലിനമാക്കപ്പെടുകയോ ചെയ്തിരിക്കുന്നു.
പ്രധാനമായും തൊഴില്‍ ഉള്ളത് കടല്‍ വെള്ളം ശുദ്ധമാക്കുന്ന ‘de-salination’ പ്ലാന്‍റുകളില്‍ മാത്രമാണ്.
അവിടെത്തന്നെ തൊഴിലാളികള്‍ക്ക്‌ വേതനത്തിന്‍റെ ഒരു ഭാഗം വെള്ളമാണ്.
കുപ്പി വെള്ളത്തിന്‌ വേണ്ടി ഗര്‍ജ്ജിക്കുന്ന തോക്കുകള്‍  തെരുവുകളില്‍ സാധാരണമാണ്.
ഭക്ഷണത്തിന്‍റെ   80% ശതമാനം കൃത്രിമമാണ്.
മുന്‍പ് ദിനംപ്രതി എട്ടു ഗ്ലാസ്‌ വെള്ളം കുടിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.ഇന്ന് വെറും അര ഗ്ലാസ്‌ കുടിക്കാന്‍ മാത്രമേ അനുവാദമുള്ളൂ.
ഇന്ന് ഞങ്ങള്‍ ഡിസ്പോസിബിള്‍ വസ്ത്രം ധരിക്കുന്നു.ഇത് മാലിന്യങ്ങള്‍ അധികരിപ്പിക്കുകയും ചെയ്യുന്നു.
ജനങ്ങളുടെ ബാഹ്യപ്രകൃതി ഭയാനകമാണ്.ചുക്കിച്ചുളിഞ്ഞ,മുന്തിരിങ്ങാ തലയുള്ള പിഞ്ചു കുഞ്ഞുങ്ങള്‍.ജലാംശമില്ലാത്ത ശരീരങ്ങള്‍.ഓസോണ്‍ ലെയറിന്റെ അഭാവം മൂലം അള്‍ട്രാവയലറ്റ് രശ്മികള്‍ ക്യാന്‍സര്‍ വര്‍ധിപ്പിക്കുന്നു.അത് തന്നെയാണ് മരണത്തിന്‍റെ പ്രധാന കാരണവും.
തൊലിയുടെ അധികരിച്ച നശീകരണം മൂലം ഇരുപതു വയസ്സുകാരന് പോലും നാല്‍പത്‌ വയസ്സുകാരന്റെ ശരീരമാണ്.
ശാസ്ത്രജ്ഞന്‍മാര്‍ ഇരുട്ടില്‍ തപ്പുന്നു.ഒരു പ്രതിവിധി അസാധ്യമാണ്.
വെള്ളത്തെ ഒരിക്കലും ഉത്പാദിപ്പിക്കാന്‍ കഴിയില്ല.ഒക്സിജെന്റെ
അളവും വൃക്ഷങ്ങളുടെ അഭാവം മൂലം കുറഞ്ഞിരിക്കുന്നു.
പുതിയ തലമുറയുടെ ബുദ്ധിപരമായ കഴിവുകള്‍ ഗുരുതരമായി നശിക്കുന്നു.
കുഞ്ഞുങ്ങള്‍ ഊമയായും വികലാംഗരായും ജനിക്കുന്നു.
ശ്വസിക്കുന്ന വായുവിന് പോലും ഞങ്ങള്‍ സര്‍ക്കാരിനു നികുതി കൊടുക്കുന്നു.മുതിര്‍ന്ന ഒരാള്‍ക്ക്‌ 137 m3 വായു ആണ് ഒരു ദിവസത്തേക്ക്‌ അനുവദിച്ചിരിക്കുന്നത്.
പണമില്ലാത്ത ദരിദ്രരെventilated zone’കളില്‍ നിന്നും പുറത്താക്കുന്നു.ശരാശരി ജീവിത സാധ്യത 35 വര്‍ഷം മാത്രം.
ചില രാജ്യങ്ങളില്‍ ഇപ്പോഴും ബാക്കിയുള്ള പച്ചപ്പ് സൈനികര്‍ ജാഗരൂകരായി സംരക്ഷിക്കുന്നു.വെള്ളം സ്വര്‍ണത്തെക്കാളും വജ്രത്തെക്കാളും അമൂല്യമായിരിക്കുന്നു.
ഞാന്‍ ജീവിക്കുന്നിടം മരുഭൂമിയാണ്.ചിലപ്പോഴൊക്കെ മഴ പെയ്യും.പെയ്യുന്നതാകട്ടെ ആസിഡ്‌ മഴയും.
കാലാവസ്ഥയുടെ ഘടന തന്നെ മാറിപ്പോയിരിക്കുന്നു.അണുപരീക്ഷണങ്ങളും ഫാക്ടറികള്‍ പുറത്തു വിട്ട മാലിന്യങ്ങളും ഇതിനു നിദാനമായി.
പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ഞങ്ങള്‍ക്ക്‌ മുന്‍പേ അവബോധം നല്‍കപ്പെട്ടിരുന്നു.
ഞങ്ങളവയെ കണക്കിലെടുത്തില്ല.
എന്‍റെ യുവത്വത്തെ കുറിച്ച് എന്‍റെ മകന്‍ ചോദിക്കുമ്പോള്‍ പറയാന്‍ എനിക്ക് ആയിരം നാവാണ്.നോക്കെത്താ ദൂരത്തോളം പരന്നു കിടന്നിരുന്ന നെല്പാടങ്ങളെ കുറിച്ചും,കോരിച്ചൊരിയുന്ന മഴയെ കുറിച്ചും,നിറഞ്ഞൊഴുകിയിരുന്ന പുഴകളെ കുറിച്ചും,ദൃഢഗാത്രരായ മനുഷ്യരെ കുറിച്ചും വാ തോരാതെ ഞാന്‍ സംസാരിക്കും.
കുറ്റബോധത്തെ തടയാന്‍ എനിക്ക് അവകാശമില്ല.കാരണം മുന്നറിയിപ്പുകള്‍ കാര്യമാക്കാതെ പ്രകൃതിയെ ചൂഷണം ചെയ്തത് എന്‍റെ തലമുറയാണ്.
ഇപ്പോള്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ അതിനു വലിയ വില നല്‍കുന്നു.
അടുത്തു തന്നെ ലോകമവസാനിക്കുമെന്നു ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു.കാരണം തിരിച്ചുവരാന്‍ കഴിയാത്ത വിധം ഭൂമി നശിച്ചു പോയിരിക്കുന്നു.

HOW WOULD I GO BACK AND MAKE MANKIND UNDERSTAND……?

3 comments:

  1. നല്ല നിലവാരം പുലര്‍ത്തിയ ഒരു രചന ..കാലിക പ്രസക്തമായ എന്നാല്‍ അതി വിധൂരമാല്ലാത്ത ഭാവിയില്‍ ആസന്നമായ മായ പ്രക്രതി യുടെ മരണത്തിലെ ക്കൊരു ചൂണ്ടു പലക !!
    നല്ല എഴുത്ത് ..തുടര്‍ന്നും എഴുതുക ആശംസകള്‍ !!

    ReplyDelete
  2. നന്നായിരിക്കുന്നു...ആശംസകള്‍! :)

    ReplyDelete
  3. ഇന്ന് ജീവിച്ചിരിക്കുന്ന തലമുറകൾ നശിപ്പിച്ച് കളയുന്നത് നമ്മുടെ പൂർവികർ കാത്തു വച്ച്, കോട്ടം കൂടാതെ നോക്കാൻ നമ്മളെ ഏൽപ്പിച്ചതും നമ്മൾ നിധി പോലെ കാത്ത് വരും തലമുറകൾക്ക് കൈ മാറേണ്ടതുമായ വിശ്വപ്രപഞ്ചമാണ്‌.

    ഷക്കീറിനെ പോലെ ചിന്തിക്കുന്ന യുവതലമുറയുടെ കയ്യിൽ ഭദ്രമായിരിക്കട്ടെ ഈ പ്രപഞ്ചം.

    ReplyDelete

ആക്ഷേപങ്ങളോ ഉപദേശങ്ങളോ തോന്നുന്നുവെങ്കില്‍ ഇവിടെ കുറിച്ചോളൂ..
പിഴവുകള്‍ തിരുത്തപ്പെടേണ്ടതല്ലേ?