Showing posts with label കാലികം. Show all posts
Showing posts with label കാലികം. Show all posts

ഇന്ത്യക്കാരന് പറയാനുള്ളത്‌..





നമ്മുടെ രാജ്യം സ്വതന്ത്രമാണ്, മതേതര ജനാധിപത്യ മൂല്യങ്ങളെ ബഹുമാനിക്കുന്ന റിപ്പബ്ലിക്കാണ്, വാര്‍ത്താമാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാത്ത ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് എന്നൊക്കെ ഭരണഘടനയുടെ താളുകളില്‍ എഴുതപ്പെട്ടിട്ടുണ്ട്.

അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ എന്ന് പഴമക്കാര്‍ പറഞ്ഞപോലെ, ഒരു ജനാധിപത്യ ഭരണകൂടത്തിന്‍റെ കോട്ടങ്ങളും, ന്യൂനതകളും, കേടുപാടുകളും, പട്ടുപുടവ കൊണ്ട് അലങ്കരിച്ച അതിന്‍റെ മേനിയുടെ പുറത്തേക്ക് മുഴച്ചു നില്‍ക്കുന്ന ദു:ഖകരമായ അവസ്ഥ നമ്മുടെ പ്രിയപ്പെട്ട ഇന്ത്യാമഹാരാജ്യത്ത് സംജാതമായിരിക്കുന്നു.

പൊതുഖജനാവ് കൊള്ളയടിക്കുന്ന രാഷ്ട്രീയക്കാരും, കര്‍ത്തവ്യം നിറവേറ്റാതെ പാശ്ചാത്യ താല്‍പര്യങ്ങള്‍ക്ക്‌ മുന്‍പില്‍ തലകുനിക്കുന മന്ത്രിമാരും, ജോലി ചെയ്യാതെ സമരം ചെയ്യുന്ന ഉദ്യോഗസ്ഥരും ഭാരതത്തിന്‍റെ ശ്രേഷ്ഠമായ പാരമ്പര്യം കളഞ്ഞു കുളിക്കുകയല്ലേ..?

ലോകരാജ്യങ്ങളിലെ ഭരണഘടനകളില്‍ വെച്ച് എഴുതപ്പെട്ട ഏറ്റവും വലിയ
ഭരണഘടന നമ്മുടേതാണെങ്കിലും കുറ്റകൃത്യങ്ങളുടെ നിരക്കിലും
നമ്മളൊട്ടും പിന്നോക്കമല്ല.


ഇന്ന് നിലവിലുള്ള ഭരണകൂടങ്ങളില്‍, മറ്റുള്ളവയെ അപേക്ഷിച്ച് സ്വീകാര്യയോഗ്യമായത്‌ ജനാധിപത്യം തന്നെ. ദൈവികമല്ലാത്ത ഒന്നും സമഗ്രമല്ലല്ലോ. മനുഷ്യബുദ്ധിയില്‍ വിരിഞ്ഞവക്ക് പിഴവുകള്‍ അന്യമല്ല. അതുകൊണ്ട് കാലത്തിനനുസൃതമായി മാറ്റങ്ങള്‍ ജനാധിപത്യ സംവിധാനത്തിലും വേണം. അത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്‌.

ലോക്പാല്‍ ബില്ലിന്‍റെ ലക്ഷ്യം ശ്ലാഘനീയമാണ്. അഴിമതിക്ക് തടയിടാന്‍ അത്തരമൊരു ബില്ലിന് കഴിയുമെങ്കില്‍ തീര്‍ച്ചയായും അത് പാസാക്കപ്പെടണം. സമഗ്രവും ശക്തവുമായ ലോക്പാല്‍ ബില്‍ നിലവില്‍ വരണം.

അതേപോലെത്തന്നെ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ഥികളുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അവരുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അവരെ തിരിച്ചു വിളിക്കാന്‍ അതാത് മണ്ഡലങ്ങളില്‍ ഹിതപരിശോധന നടത്തണം. കാലയവധിക്കുള്ളില്‍ എന്ത് കാട്ടിയാലും സ്ഥാനം തെറിക്കില്ല എന്ന വിശ്വാസം എടുത്തു നീക്കപ്പെടണം. കുറ്റകൃത്യങ്ങള്‍ക്ക്‌ ശിക്ഷ അനുഭവിച്ചവരെയും, രാജ്യതാല്‍പര്യത്തിന് എതിരായി പ്രവര്‍ത്തിച്ചവരെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യരാക്കണം.

മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ ജനപ്രധിനിധികള്‍ തന്നെ മനസുവെക്കണമല്ലോ. സ്വന്തം കാല്‍പാദങ്ങള്‍ക്കടിയില്‍ നിന്ന് മണ്ണൊലിച്ചു പോകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ കൂട്ടുനില്‍ക്കില്ല. ശമ്പളവര്‍ധന ബില്‍ ഐക്യകണ്ഠേന പാസാക്കുന്ന ജനപ്രതിനിധിസഭകള്‍ ഇന്ത്യക്കാരന്‍റെ മോഹങ്ങളും, ആശകളും, ആവശ്യങ്ങളും നിറവേറ്റാന്‍ വൈമനസ്യം കാണിക്കുന്നു..

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്‌ അല്ലാമാ ഇഖ്‌ബാല്‍ എഴുതിയ “സാരെ ജഹാം സെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ” എന്ന് തുടങ്ങുന്ന സുപ്രശസ്തമായ വരികള്‍ ഇന്നത്തെ ഇന്ത്യയില്‍ ആലപിക്കാന്‍ ആത്മാഭിമാനം സമ്മതിക്കുമോ ആവോ..?

യാന്ത്രികമാവുന്ന മനുഷ്യജീവിതങ്ങള്‍


ലക്ഷ്യബോധമില്ലാതെ വിലപ്പെട്ട സമയം തള്ളിനീക്കുന്നവരെ കണ്ട് ഞാന്‍ അത്ഭുതപ്പെടാറുണ്ട്.
ഫലപ്രദമായി ഓരോ നിമിഷവും വിനിയോഗിക്കുന്നവര്‍ക്കല്ലേ
ആത്യന്തികവിജയം?

നാടിനും സമൂഹത്തിനും ഉപകാരപ്പെടാതെ യന്ത്രസമാനമായ ജീവിതം നയിച്ചവര്‍, കാല്‍പ്പാടുകള്‍ അവശേഷിപ്പിക്കാതെ കടന്നു പോവുന്നു.

ഭാവിയില്‍ ആകര്‍ഷകമായ വല്ലതും കാത്തിരിക്കുന്നുവെങ്കില്‍, അതിന്‍റെ വരവും ആഗ്രഹിച്ചിരിക്കുന്നതില്‍ ഒരു കാത്തിരിപ്പിന്‍റെ സുഖമുണ്ട്. മോഹങ്ങളും, ആശകളും, വാഗ്ദാനങ്ങളും, ആത്മസംതൃപ്തിയും ജീവിതത്തിന് വര്‍ണങ്ങള്‍ നല്ക്കുന്നു.

എന്തുതന്നെയായാലും നിരീശ്വര-യുക്തി വാദികളുടെ വഴി മനുഷ്യദൗര്‍ബല്യങ്ങളുടെ നേര്‍ക്കാഴ്ചയായി നിലകൊള്ളുന്നു. അത്ഭുതകരമായ പ്രതിഭാസങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഈ പ്രപഞ്ചത്തിന്‍റെ ആകാരവും സൃഷ്ടിപ്പും എന്ത് കൊണ്ടാണവരെ ചിന്തിപ്പിക്കാത്തത്‌?

ഈ ലോകത്തിന്‍റെ ഉല്‍പ്പത്തിക്കും, സംവിധാനത്തിനും, സകലമാന ഗോളങ്ങളുടെ കറക്കത്തിനും, പിന്നില്‍ ഒരിക്കലും നശിക്കാത്ത ഒരു മഹാശക്തിയുണ്ടെന്നത് വെറും കെട്ടുകഥയോ ഭാവനയോ അല്ല എന്നത് ഏതൊരു വ്യക്തിക്കും പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന വസ്തുതയാണ്.

മനുഷ്യബുദ്ധിയുടെ പരിമിതിക്കുള്ളില്‍ നിന്ന് ദൈവത്തിന്‍റെ ജീവചരിത്രം എഴുതാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമല്ലേ.? സ്വര്‍ണം തൂക്കുന്ന തുലാസില്‍ ക്വിന്‍റല്‍ചാക്ക് വെച്ചാല്‍ എങ്ങനിരിക്കും?

തന്‍റെ കൊച്ചുബുദ്ധിക്കുള്ളില്‍ ഒതുങ്ങാത്തതിനെ നിഷേധിക്കുന്ന ദുരഭിമാനത്തിനെ പറിച്ചെറിയാന്‍ മനുഷ്യന്‍ തയാറാകാത്ത പക്ഷം അവന്‍ നൈമിഷികമായ മരീചികകള്‍ക്ക് പിന്നാലെ  ഓടിക്കൊണ്ടിരിക്കും.
സകലതും നേടിയെടുക്കാനുള്ള വ്യഗ്രതക്കിടയില്‍ ഒരിക്കല്‍ പരാജിതനായി അവന്‍ തിരശ്ശീലക്കപ്പുറത്തുള്ള യാഥാര്‍ത്ഥ്യത്തിലേക്ക് എറിയപ്പെടും.

പശ്ചിമേഷ്യയിലേക്ക് വീശുന്ന ഇളംകാറ്റേ...


മുഖവുരയായി പറയട്ടെ, ഞാനൊരു തീവ്രചിന്താഗതിക്കാരനല്ല. അത്തരം സംഘടനകളില്‍ അംഗവുമല്ല.എങ്കിലും, നശിച്ചുപോവുന്ന മാനുഷിക മൂല്യങ്ങളുടെ കാര്യത്തിലും, നിസാരവല്‍ക്കരിക്കപ്പെടുന്ന മാനവികതയുടെ കാര്യത്തിലും ഞാന്‍ അങ്ങേയറ്റം ദു:ഖിതനാണ്.

ഇടക്ക് പറയട്ടെ, ബാബറിമസ്‌ജിദ്‌ ധ്വംസനത്തിന്‍റെ അനുസ്മരണം കഴിഞ്ഞ ആഴ്ചകളില്‍ നടന്നുവല്ലോ. ഇതിന്‍റെ ഭാഗമായി തീവ്രചിന്താഗതിയുള്ള കേരളത്തിലെ ഒരു സംഘടന സംസ്ഥാനത്തുടനീളം പോസ്റ്ററുകള്‍ പതിക്കുകയുണ്ടായി.അതില്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു:
ബാബറിമസ്‌ജിദ്‌ നമുക്ക്‌ മറക്കാതിരിക്കുക.”

വ്യാകരണശാസ്ത്ര പ്രകാരം ശരിയായ ഒരു വാചകം എഴുതാന്‍, ഇവര്‍ക്ക്‌ അറിയില്ലേ? ആശയസംവേദനം സാധ്യമാവുന്നുവെങ്കിലും,

“ബാബറിമസ്ജിദ് നമുക്ക്‌ മറക്കാതിരിക്കാം”

എന്ന്‍ എഴുതുന്നതായിരുന്നില്ലേ ഭംഗി? (എന്‍റെ പേഴ്സണല്‍ അഭിപ്രായം മാത്രമാണ്).


ഫലസ്തീനിലെ മൃഗീയമായ പീഡനങ്ങളെക്കുറിച്ചും, അവരനുഭവിക്കുന്ന യാതനകളെ കുറിച്ചും, പ്രസിദ്ധീകരിക്കപ്പെടുന്ന വാര്‍ത്തകള്‍ നിത്യമായതോടെ പ്രാധാന്യം നല്‍കപ്പെടാതെ അവഗണിക്കപ്പെടുകയാണ്.

സ്വന്തം സഹോദരങ്ങള്‍ ഗാസയിലും വെസ്റ്റ്‌ബാങ്കിലും ബൂട്ടുകളുടെ ശബ്ദങ്ങളെ ഭയപ്പെട്ട് ദിനരാത്രങ്ങള്‍ തള്ളിനീക്കുമ്പോഴും, മറ്റുള്ള അന്‍പതിലധികം അറബ് രാജ്യങ്ങള്‍ നട്ടെല്ലില്ലാതെ ഉറക്കം നടിക്കുകയാണ്.പുരുഷന്മാരായ ഭരണാധികാരികള്‍ അത്തരം രാജ്യങ്ങളില്‍ ഇല്ലാത്തതില്‍, ഫലസ്തീനിന്‍റെ മനസ്സാക്ഷി വിലപിക്കുന്നുണ്ടാവണം.

മാതൃഭൂമിക്ക് വേണ്ടി പോരാടുന്നവന്‍ ഭീകരവാദിയായും, അവനെ പോയി അമര്‍ച്ച ചെയ്യുന്നവന്‍ വലിയ പുരോഗമനവാദിയായും മുദ്രകുത്തപ്പെടുന്ന വല്ലാത്തൊരു സ്ഥിതിവിശേഷം.അതിനു നേരെ തുറക്കപ്പെടുന്ന ലോകമനസ്സാക്ഷിയുടെ മിഴികള്‍ ഇസ്രയേലിന്‍റെയും, അമേരിക്കാക്കയുടെയും ക്രൂരദ്രംഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ നിസ്സഹായമാവുന്നു.

ജൂതന്മാര്‍ ബുദ്ധിമാന്മാരാണ്, സംശയമില്ല. വര്‍ഷാവര്‍ഷം പ്രഖ്യാപിക്കപ്പെടുന്ന നോബല്‍ സമ്മാനാര്‍ഹരില്‍ ഭൂരിപക്ഷം അവരാണ്.എങ്കിലും പറയട്ടെ, കുരുട്ടുബുദ്ധിയിലും, കപടതന്ത്രങ്ങളിലും, ചോര ചീറ്റുന്നതിലും അവര്‍ മുന്‍പിലാണ് എന്ന്‍ അവരുടെ ചെയ്തികള്‍ അട്ടഹസിക്കുന്നു.


1948-ലെ ബാള്‍ഫര്‍ പ്രഖ്യാപനത്തോടെ സ്ഥാപിതമായ സയോനിസ്റ്റ്‌ തീവ്രവാദത്തിന്‍റെ പുന്നാര പുത്രന്‍ (ജാരസന്തതിയാണെങ്കിലും) വര്‍ഷാവര്‍ഷം അതിര്‍ത്തി വികസിപ്പിച്ച്, അവസാനം പാവനമായ ബൈത്തുല്‍ മുഖദ്ദസ് ഡൈനാമിറ്റ് വെച്ച് തകര്‍ക്കുന്ന ഘട്ടത്തിലെത്തിയിട്ടും യു.എന്‍ നിദ്രയിലാണ്.

എന്തുതന്നെയായാലും പ്രപഞ്ചനാഥന്‍റെ ദൃഷ്ടിയില്‍ നിന്നും രക്ഷപെടാന്‍ അവര്‍ക്ക്‌ സാധ്യമല്ല.സമ്പൂര്‍ണ്ണ നീതി നടപ്പില്‍വരുന്ന ഒരു പ്രഭാതം ആഗതമാകുന്നത് വരെ ഫലസ്തീനിന്‍റെ നയനങ്ങളില്‍ നിന്നും നൈലിനെപ്പോലെ അശ്രു പ്രവഹിച്ചുകൊണ്ടിരിക്കും.

എങ്കിലും ഫലസ്തീനിന്‍റെ യു.എന്‍ അംഗീകാരത്തിലേക്കുള്ള അശ്രാന്ത പരിശ്രമങ്ങള്‍ക്ക് ഹൃദയമുള്ളവര്‍ സഹാനുഭൂതിയും, ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കാന്‍ വൈമനസ്യം കാണിക്കില്ല.

മൈലുകള്‍ക്കിപ്പുറത്താണെങ്കിലും, പശ്ചിമേഷ്യയുടെ മണലാരണ്യങ്ങളില്‍ തകരുന്ന നിനവുകള്‍ക്ക് മുമ്പില്‍ നിറയുന്ന മിഴികള്‍ ഈ കേരളത്തിലുമുണ്ടെന്ന്‍, മന്ദമാരുതനേ എന്നെങ്കിലും അവിടെ എത്തിച്ചേര്‍ന്നാല്‍ അവരോട് നീ മൊഴിയണം. കാരണം നിന്നെ മറിച്ചിടാന്‍ മിസൈല്‍വേധ തോക്കുകള്‍ക്കോ പൈലറ്റില്ലാ വിമാനങ്ങള്‍ക്കോ സാധ്യമല്ലല്ലോ. 




2070ല്‍ എഴുതപ്പെട്ട ഒരു കത്ത്




.........ഇത് രണ്ടായിരത്തി എഴുപതാമാണ്ട്‌.എനിക്ക് 50 വയസ്സ് പിന്നിട്ടതേയുള്ളൂ.പക്ഷെ എന്‍റെ ശരീരം 85 വയസ്സുകാരന്റെത്‌ പോലെയാണ്.ഞാന്‍ ഗുരുതരമായ വൃക്ക രോഗങ്ങളുടെ ഒരു ഇരയാണ്.കാരണം ഞാന്‍ ആവശ്യത്തിന്‍ വെള്ളം കുടിക്കാറില്ല.
എനിക്കിനി ജീവിക്കാന്‍ ആയുസ്സ് ബാക്കിയില്ലേ എന്നോര്‍ത്ത് ഞാന്‍ ആശങ്കപ്പെടുന്നു.സമൂഹത്തിലെ വൃദ്ധരില്‍ ഒരാളാണ് ഞാന്‍.
എനിക്ക് അഞ്ചു വയ്സ്സായിരുന്ന കാലം ഞാന്‍ ഓര്‍ക്കുന്നു.
അന്ന് കാര്യങ്ങളെല്ലാം വ്യത്യസ്തമായിരുന്നു.അന്ന് ചുറ്റുവട്ടങ്ങളില്‍ ധാരാളം മരങ്ങളുണ്ടായിരുന്നു,വീടുകളില്‍ സുന്ദരമായ ഉദ്യാനങ്ങളുണ്ടായിരുന്നു,അരമണിക്കൂര്‍ വരെ ഞാന്‍ ഷവറില്‍ നിന്നും കുളി ആസ്വദിക്കാറുണ്ടായിരുന്നു.
ഇന്ന് ഞങ്ങള്‍ മിനറല്‍ ഓയിലില്‍ മുക്കിയ ടവ്വല്‍ കൊണ്ട് ശരീരം വൃത്തിയാക്കുന്നു.
മുന്‍പ്‌ സ്ത്രീകള്‍ക്ക്‌ സുന്ദരമായ മുടിയുണ്ടായിരുന്നു.ഇന്ന് ഞങ്ങള്‍ തല വൃത്തിയായി സൂക്ഷിക്കാന്‍ തലമുടി ഷേവ് ചെയ്യുന്നു.
മുന്‍പ്‌ എന്‍റെ പിതാവ് ഹോസില്‍ നിന്നും വരുന്ന വെള്ളം കൊണ്ട് കാറു കഴുകുമായിരുന്നു.
വെള്ളം അങ്ങനെ കളയാം എന്ന് എന്‍റെ  മകന്‍ ഇന്ന് വിശ്വസിക്കുന്നില്ല.
ഞാന്‍ ഓര്‍ക്കുന്നു.പണ്ട് വെള്ളത്തെ സംരക്ഷിക്കാന്‍ മുന്നറിയിപ്പുകള്‍ റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും സംപ്രേഷണം ചെയ്തിരുന്നു.അവകളെ ഞങ്ങളാരും ശ്രദ്ധിച്ചില്ല.വെള്ളം എന്നെന്നേക്കും ഉള്ളതാണെന്ന് ഞങ്ങള്‍ കരുതി.
ഇന്ന് ഭൂമിയിലുള്ള ജലാശയങ്ങള്‍ ഒന്നുകില്‍ വറ്റുകയോ അല്ലെങ്കില്‍ മലിനമാക്കപ്പെടുകയോ ചെയ്തിരിക്കുന്നു.
പ്രധാനമായും തൊഴില്‍ ഉള്ളത് കടല്‍ വെള്ളം ശുദ്ധമാക്കുന്ന ‘de-salination’ പ്ലാന്‍റുകളില്‍ മാത്രമാണ്.
അവിടെത്തന്നെ തൊഴിലാളികള്‍ക്ക്‌ വേതനത്തിന്‍റെ ഒരു ഭാഗം വെള്ളമാണ്.
കുപ്പി വെള്ളത്തിന്‌ വേണ്ടി ഗര്‍ജ്ജിക്കുന്ന തോക്കുകള്‍  തെരുവുകളില്‍ സാധാരണമാണ്.
ഭക്ഷണത്തിന്‍റെ   80% ശതമാനം കൃത്രിമമാണ്.
മുന്‍പ് ദിനംപ്രതി എട്ടു ഗ്ലാസ്‌ വെള്ളം കുടിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.ഇന്ന് വെറും അര ഗ്ലാസ്‌ കുടിക്കാന്‍ മാത്രമേ അനുവാദമുള്ളൂ.
ഇന്ന് ഞങ്ങള്‍ ഡിസ്പോസിബിള്‍ വസ്ത്രം ധരിക്കുന്നു.ഇത് മാലിന്യങ്ങള്‍ അധികരിപ്പിക്കുകയും ചെയ്യുന്നു.
ജനങ്ങളുടെ ബാഹ്യപ്രകൃതി ഭയാനകമാണ്.ചുക്കിച്ചുളിഞ്ഞ,മുന്തിരിങ്ങാ തലയുള്ള പിഞ്ചു കുഞ്ഞുങ്ങള്‍.ജലാംശമില്ലാത്ത ശരീരങ്ങള്‍.ഓസോണ്‍ ലെയറിന്റെ അഭാവം മൂലം അള്‍ട്രാവയലറ്റ് രശ്മികള്‍ ക്യാന്‍സര്‍ വര്‍ധിപ്പിക്കുന്നു.അത് തന്നെയാണ് മരണത്തിന്‍റെ പ്രധാന കാരണവും.
തൊലിയുടെ അധികരിച്ച നശീകരണം മൂലം ഇരുപതു വയസ്സുകാരന് പോലും നാല്‍പത്‌ വയസ്സുകാരന്റെ ശരീരമാണ്.
ശാസ്ത്രജ്ഞന്‍മാര്‍ ഇരുട്ടില്‍ തപ്പുന്നു.ഒരു പ്രതിവിധി അസാധ്യമാണ്.
വെള്ളത്തെ ഒരിക്കലും ഉത്പാദിപ്പിക്കാന്‍ കഴിയില്ല.ഒക്സിജെന്റെ
അളവും വൃക്ഷങ്ങളുടെ അഭാവം മൂലം കുറഞ്ഞിരിക്കുന്നു.
പുതിയ തലമുറയുടെ ബുദ്ധിപരമായ കഴിവുകള്‍ ഗുരുതരമായി നശിക്കുന്നു.
കുഞ്ഞുങ്ങള്‍ ഊമയായും വികലാംഗരായും ജനിക്കുന്നു.
ശ്വസിക്കുന്ന വായുവിന് പോലും ഞങ്ങള്‍ സര്‍ക്കാരിനു നികുതി കൊടുക്കുന്നു.മുതിര്‍ന്ന ഒരാള്‍ക്ക്‌ 137 m3 വായു ആണ് ഒരു ദിവസത്തേക്ക്‌ അനുവദിച്ചിരിക്കുന്നത്.
പണമില്ലാത്ത ദരിദ്രരെventilated zone’കളില്‍ നിന്നും പുറത്താക്കുന്നു.ശരാശരി ജീവിത സാധ്യത 35 വര്‍ഷം മാത്രം.
ചില രാജ്യങ്ങളില്‍ ഇപ്പോഴും ബാക്കിയുള്ള പച്ചപ്പ് സൈനികര്‍ ജാഗരൂകരായി സംരക്ഷിക്കുന്നു.വെള്ളം സ്വര്‍ണത്തെക്കാളും വജ്രത്തെക്കാളും അമൂല്യമായിരിക്കുന്നു.
ഞാന്‍ ജീവിക്കുന്നിടം മരുഭൂമിയാണ്.ചിലപ്പോഴൊക്കെ മഴ പെയ്യും.പെയ്യുന്നതാകട്ടെ ആസിഡ്‌ മഴയും.
കാലാവസ്ഥയുടെ ഘടന തന്നെ മാറിപ്പോയിരിക്കുന്നു.അണുപരീക്ഷണങ്ങളും ഫാക്ടറികള്‍ പുറത്തു വിട്ട മാലിന്യങ്ങളും ഇതിനു നിദാനമായി.
പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ഞങ്ങള്‍ക്ക്‌ മുന്‍പേ അവബോധം നല്‍കപ്പെട്ടിരുന്നു.
ഞങ്ങളവയെ കണക്കിലെടുത്തില്ല.
എന്‍റെ യുവത്വത്തെ കുറിച്ച് എന്‍റെ മകന്‍ ചോദിക്കുമ്പോള്‍ പറയാന്‍ എനിക്ക് ആയിരം നാവാണ്.നോക്കെത്താ ദൂരത്തോളം പരന്നു കിടന്നിരുന്ന നെല്പാടങ്ങളെ കുറിച്ചും,കോരിച്ചൊരിയുന്ന മഴയെ കുറിച്ചും,നിറഞ്ഞൊഴുകിയിരുന്ന പുഴകളെ കുറിച്ചും,ദൃഢഗാത്രരായ മനുഷ്യരെ കുറിച്ചും വാ തോരാതെ ഞാന്‍ സംസാരിക്കും.
കുറ്റബോധത്തെ തടയാന്‍ എനിക്ക് അവകാശമില്ല.കാരണം മുന്നറിയിപ്പുകള്‍ കാര്യമാക്കാതെ പ്രകൃതിയെ ചൂഷണം ചെയ്തത് എന്‍റെ തലമുറയാണ്.
ഇപ്പോള്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ അതിനു വലിയ വില നല്‍കുന്നു.
അടുത്തു തന്നെ ലോകമവസാനിക്കുമെന്നു ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു.കാരണം തിരിച്ചുവരാന്‍ കഴിയാത്ത വിധം ഭൂമി നശിച്ചു പോയിരിക്കുന്നു.

HOW WOULD I GO BACK AND MAKE MANKIND UNDERSTAND……?

ടിപ്പു സുല്‍ത്താന്‍ മതേതരത്വ വാദിയായിരുന്നുവോ....?



 തീര്‍ച്ചയായും.അദ്ദേഹം മതേതരത്വത്തില്‍ വിശ്വസിച്ച ഭരണാധികാരിയായിരുന്നു.മൈസൂരിനെ ഇസ്‌ലാമിക രാജ്യമാക്കാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നില്ല.സുല്‍ത്താന്റെ വലംകൈ ആയി പ്രവര്‍ത്തിച്ചിരുന്നത് ‘പൂര്‍ണയ്യ’ എന്ന ഒരമുസ്ലിമായിരുന്നു.കൂടാതെ കര്‍ണാടകയിലെ ‘ശ്രിംഗേരി’ ആശ്രമത്തെ ഒരു ഭരണാധികാരി എന്ന നിലക്ക് സുല്‍ത്താന്‍ സാമ്പത്തികമായി സഹായിച്ചിരുന്നു.
    ടിപ്പു സുല്‍ത്താനെതിരെയുള്ള മറ്റൊരു ആരോപണം അദ്ദേഹം ഒരുപാട് ഇതര മതസ്ഥരെ ബലമായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തു എന്നതാണ്.എന്നാല്‍ വാസ്തവത്തില്‍ സംഭവിച്ചത്‌ മറ്റൊന്നാണ്.തടവുകാരെ മാത്രമാണ് അദ്ദേഹം മതം മാറ്റിയത്‌. ഒരു ശിക്ഷാരീതിയായിട്ടാണ് അദ്ദേഹം മതംമാറ്റത്തെ കണ്ടത്.അതേ സമയം ഈസ്റ്റ്‌ ഇന്ത്യ കമ്പനി തടവുകാരെ ക്രൂരമായ മര്‍ദ്ദനമുറകള്‍ക്ക് വിധേയമാക്കിയിരുന്നു.അത് കൊണ്ട് ആ കാലഘട്ടത്തോട് തട്ടിച്ചു നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശിക്ഷരീതിയെ കുറ്റം പറയാന്‍ കഴിയില്ല. ഉത്തരവാദിത്വമുള്ള ഒരു ഭരണാധികാരിയെന്ന നിലയില്‍ സുല്‍ത്താന്‍ തന്റെ രാജ്യത്തെ തീര്‍ഥാടന കേന്ദ്രങ്ങളെ സംരക്ഷിച്ചിരുന്നു.
        ബ്രിട്ടീഷ്‌ സര്‍ക്കാര്‍ നിയോഗിച്ച ചരിത്രകാരന്മാര്‍ ഇന്ത്യയുടെ ചരിത്രത്തെ തെറ്റായ വഴിയിലൂടെ നയിക്കുകയയിരുന്നു.അവര്‍ മഹാനായ ടിപ്പു സുല്‍ത്താനെ വര്‍ഗീയവാദിയായും മതഭ്രാന്തനായും ചിത്രീകരിച്ചു.ബ്രിട്ടീഷ്‌ ചരിത്രകാരന്‍മാരുടെ ദൗത്യം ഈസ്റ്റ്‌ ഇന്ത്യ കമ്പനി ഇന്ത്യയില്‍ നടത്തിയ യുദ്ധങ്ങളെ മഹത്വവല്‍ക്കരിക്കലായിരുന്നു.
   
BEWARE OF THE TRUTH………
          
[പ്രമുഖ ചരിത്രഗവേഷകന്‍ കെ.കെ.ന്‍ കുറുപ്പ് രചിച്ച  നവാബ് ടിപ്പു സുല്‍ത്താന്‍:ഒരു പഠനം” എന്ന കൃതിയുടെ സംക്ഷിപ്തം]