തീര്‍ച്ചയായും.അദ്ദേഹം മതേതരത്വത്തില്‍
വിശ്വസിച്ച ഭരണാധികാരിയായിരുന്നു.മൈസൂരിനെ ഇസ്‌ലാമിക രാജ്യമാക്കാന്‍ അദ്ദേഹം
ഒരിക്കലും ശ്രമിച്ചിരുന്നില്ല.സുല്‍ത്താന്റെ വലംകൈ ആയി പ്രവര്‍ത്തിച്ചിരുന്നത്
‘പൂര്‍ണയ്യ’ എന്ന ഒരമുസ്ലിമായിരുന്നു.കൂടാതെ കര്‍ണാടകയിലെ ‘ശ്രിംഗേരി’ ആശ്രമത്തെ
ഒരു ഭരണാധികാരി എന്ന നിലക്ക് സുല്‍ത്താന്‍ സാമ്പത്തികമായി സഹായിച്ചിരുന്നു.
ടിപ്പു സുല്‍ത്താനെതിരെയുള്ള മറ്റൊരു ആരോപണം അദ്ദേഹം ഒരുപാട് ഇതര മതസ്ഥരെ
ബലമായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തു എന്നതാണ്.എന്നാല്‍ വാസ്തവത്തില്‍
സംഭവിച്ചത് മറ്റൊന്നാണ്.തടവുകാരെ മാത്രമാണ് അദ്ദേഹം മതം മാറ്റിയത്. ഒരു
ശിക്ഷാരീതിയായിട്ടാണ് അദ്ദേഹം മതംമാറ്റത്തെ കണ്ടത്.അതേ സമയം ഈസ്റ്റ് ഇന്ത്യ
കമ്പനി തടവുകാരെ ക്രൂരമായ മര്‍ദ്ദനമുറകള്‍ക്ക് വിധേയമാക്കിയിരുന്നു.അത് കൊണ്ട് ആ
കാലഘട്ടത്തോട് തട്ടിച്ചു നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശിക്ഷരീതിയെ കുറ്റം പറയാന്‍
കഴിയില്ല. ഉത്തരവാദിത്വമുള്ള ഒരു ഭരണാധികാരിയെന്ന നിലയില്‍ സുല്‍ത്താന്‍ തന്റെ
രാജ്യത്തെ തീര്‍ഥാടന കേന്ദ്രങ്ങളെ സംരക്ഷിച്ചിരുന്നു.
ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച ചരിത്രകാരന്മാര്‍ ഇന്ത്യയുടെ ചരിത്രത്തെ
തെറ്റായ വഴിയിലൂടെ നയിക്കുകയയിരുന്നു.അവര്‍ മഹാനായ ടിപ്പു സുല്‍ത്താനെ വര്‍ഗീയവാദിയായും
മതഭ്രാന്തനായും ചിത്രീകരിച്ചു.ബ്രിട്ടീഷ് ചരിത്രകാരന്‍മാരുടെ ദൗത്യം ഈസ്റ്റ്
ഇന്ത്യ കമ്പനി ഇന്ത്യയില്‍ നടത്തിയ യുദ്ധങ്ങളെ മഹത്വവല്‍ക്കരിക്കലായിരുന്നു.
BEWARE
OF THE TRUTH………
[പ്രമുഖ ചരിത്രഗവേഷകന്‍ കെ.കെ.ന്‍
കുറുപ്പ് രചിച്ച “നവാബ് ടിപ്പു സുല്‍ത്താന്‍:ഒരു പഠനം” എന്ന കൃതിയുടെ സംക്ഷിപ്തം]
GOOD.....TIPPUVINE KURICHU KOODUTHAL ARIYAN KAYINCHU
ReplyDeleteGOOD.....TIPPUVINE KURICHU KOODUTHAL ARIYAN KAYINCHU
ReplyDelete