തീപ്പെട്ടിക്കമ്പുകൾ കൊണ്ട് മോഡലുകൾ നിർമിക്കാം.

വല്ലതും എഴുതാനിരുന്നിട്ട് മാസങ്ങളായി. എഴുതിയാലല്ലേ ബ്ലോഗ് ജീവനോടിരിക്കൂ. ഓരോ തവണ എഴുതുമ്പോഴും എഴുത്ത് മെച്ചപ്പെടുന്നുവെന്ന തോന്നൽ.
പ്രിയപ്പെട്ട വായനക്കാർ എന്റെ രചനകളിലൂടെ ബ്രൗസ് ചെയ്താൽ മനസ്സിലാവുന്ന ഒരു വസ്തുതയുണ്ട്. അരോചകമായ തത്വശാസ്ത്രമോ മാനസികവികാരങ്ങൾ ഉൾകൊള്ളാത്ത ലേഖനങ്ങളോ ആയിരിക്കും അവ എന്നതാണ്.
അവയിൽ നിന്നൊക്കെ വ്യത്യസ്തമായി ഇത്തവണ എന്റെ ഒരു സമയം കൊല്ലൽ ഹോബിയാണ് ഈ ലേഖനത്തിൽ ഞാൻ പരിചയപ്പെടുത്തുന്നത്. വെറുതെ ഒരു രസത്തിന് വേണ്ടി തുടങ്ങിയ ഒരു കിറുക്കാണിതെന്നു വ്യാഖ്യാനിച്ചാലും തെറ്റില്ല.
ഞാനിതെഴുതുന്നത് മധ്യാഹ്നവേളയോടടുത്ത സമയത്താണ്. ഇന്ന് ഞാൻ സ്‌കൂളിൽ പോയിട്ടില്ല എന്ന് മാത്രമല്ല, കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ സ്‌കൂൾ ലീവാക്കിയതാണ്. മഞ്ഞപ്പിത്തരോഗബാധിതനായ ഈ വിനീതൻ വിശ്രമാവശ്യത്തിന് വേണ്ടിയാണ് ലീവെടുത്തത്.
പറഞ്ഞുവരുന്നത് കഴിഞ്ഞ രണ്ടാഴ്ചത്തെ എന്റെ ജോലിയെക്കുറിച്ചാണ്. പ്രത്യേകിച്ചൊരു പണിയും ഇല്ലാതിരുന്നപ്പോൾ വീടിനടുത്ത തീപ്പെട്ടിക്കൊള്ളി നിർമാണ ഫാക്ടറിയിൽ നിന്ന് ഒഴിവാക്കിയ കൊള്ളികളെടുത്ത് വീട്ടിൽ കൊണ്ട് വന്നു.
അവ പരസ്പരം ഫെവിക്കോളുപയോഗിച്ച്  ചേർത്ത് ഒട്ടിച്ച് വിവിധ വസ്തുക്കളുടെ മോഡലുണ്ടാക്കുകയാണ് പണി. അധ്വാനം ആവശ്യമുള്ള പണിയാണ്. എന്നാൽ നിർമാണശേഷം ലഭിക്കുന്ന ചാരിതാർത്ഥ്യത്തിൽ അവ അലിഞ്ഞില്ലാതാവുന്നു.
 

നാം മനസ്സിൽക്കാണുന്ന ഏതൊരു രൂപവും ചെറിയ തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് നിർമിച്ചെടുക്കാം എന്നതാണ് ഈ ഹോബിയുടെ ഹൈലൈറ്റ്. മുൻപ് ഞാനൊരു കൊച്ചു വീടുണ്ടാക്കിയിരുന്നു. സുഹൃത്തുക്കളുടെ പ്രശംസക്ക് അത് പാത്രീഭൂതമാവുകയും ചെയ്തു. ഒരിക്കൽ സ്‌കൂൾ എക്‌സിബിഷന് ഞാനത് കൊണ്ടുപോയി തിരിച്ചുവരുന്നതിനിടെ ബാഗിൽ വെച്ച് പൊട്ടിപ്പോയി. വീട്, കട്ടിൽ, പൂട്ട് തുടങ്ങി നിരവധി ചെറുകിട സാധനങ്ങൾ ഞാൻ നിർമിച്ചിട്ടുണ്ട്. വലിയ പാലങ്ങളും കെട്ടിടങ്ങളും ഞാൻ മനസിൽ കാണുകയും ചെയ്യുന്നു.

മിനിഞ്ഞാന്ന് ഞാനൊരു കാളവണ്ടിയുണ്ടാക്കി. കാളയില്ലാത്തതിനാൽ ഉന്തുവണ്ടിയായിപ്പോയി. പിന്നെ പെൻഡ്രൈവിന് മൂടി ഇല്ലാത്തതിനാൽ അത് സൂക്ഷിക്കാനൊരു ചെറിയ പെട്ടിയും. സ്‌കൂളിലെ കാര്യങ്ങൾ വിളിച്ചന്വേഷിക്കുന്നതിനിടെ എന്റെ സുഹൃത്ത് നബീൽ ഹോംവർക്ക് ആയി ചെയ്തു കൊണ്ടുവരാൻ പറഞ്ഞ ചില ത്രിഡി രൂപങ്ങളെക്കുറിച്ചു പറഞ്ഞിരുന്നു. ആ പ്രൊജെക്ടിലേക്കുള്ള സംഭാവനയായി തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് ഞാനൊരു ക്യുബ് ഉണ്ടാക്കുകയും ചെയ്തു.
ഇത്രത്തോളം ഞാൻ പറഞ്ഞുവന്നത് ഒരു കരകൗശലവിദ്യയെന്ന നിലയിൽ ഈ ഹോബിക്കുള്ള പ്രസക്തിയെ സൂചിപ്പിക്കാനാണ്. ഒപ്പം വായനക്കാരെ ഇതിലേക്ക് ആകർഷിക്കാനും. ഈ വിദ്യയിൽ മുൻ പരിചയമോ അഗാധപ്രാവീണ്യമോ പരിശീലനമോ ആവശ്യമില്ല എന്നതും സുവിദിതമാണ്.

10 comments:

  1. മലയാള ഭാഷ അതിന്റെ എല്ലാ ചാരുതയോടും കൂടി ഈ ലേഖനത്തില്‍ കളിയാടുന്നു. പ്രമേയത്തേക്കാളുപരി ശ്രദ്ധ പിടിച്ചുപറ്റുന്നതും അതാണ്. ഏതായാലും ഇതൊരു നല്ല ഹോബി തന്നെ. അസാമാന്യക്ഷമ ആവശ്യമുള്ള ഈ ചെലവുകുറഞ്ഞ ഹോബി ഏതായാലും ചെയ്തുനോക്കണം. ഫോട്ടോയില്‍ നിന്നുതന്നെ കരവിരുത് പ്രകടമാണ്. ആശംസകള്‍... keep it up!

    ReplyDelete
    Replies
    1. നിര്‍ലോഭം അഭിനന്ദനങ്ങള്‍ അറിയിച്ചതിന് കൃതജ്ഞതയുണ്ട്. സാധാരണഗതിയില്‍ സഹജീവികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന ഹൃദയവിശാലതയുള്ളവര്‍ വിരളമാണല്ലോ. വീണ്ടും ഈ വഴി കാണുമെന്ന് മോഹിക്കട്ടെ.

      Delete
  2. ഇത് കൊള്ളാമല്ലോ

    ReplyDelete
  3. കൊള്ളാം ഈ ഹോബി. നന്നായിട്ടുണ്ട്. ആശംസകള്‍.

    ReplyDelete
  4. നല്ല ഹോബി.. ഇനിയും നല്ല നല്ല രൂപങ്ങള്‍ വാര്‍ത്തെടുക്കാന്‍ കഴിയട്ടെ.. അതിന്‍റെ ഫോട്ടോസുമായി അടുത്ത പോസ്റ്റ് പ്രതീക്ഷിക്കാലോ...

    ReplyDelete
  5. Its really awesome, I admit your patience. Writing is also very good. wish you all the best

    ReplyDelete

ആക്ഷേപങ്ങളോ ഉപദേശങ്ങളോ തോന്നുന്നുവെങ്കില്‍ ഇവിടെ കുറിച്ചോളൂ..
പിഴവുകള്‍ തിരുത്തപ്പെടേണ്ടതല്ലേ?